മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ച് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

By Web Team  |  First Published May 24, 2023, 10:56 PM IST

മത്സ്യബന്ധനത്തിനിടയിൽ മുനമ്പത്ത് അഴീക്കോടിന് സമീപം കഴിഞ്ഞ ദിവസം  പുലർച്ചെ രണ്ടിനായിരുന്നു സംഭവം.


ഹരിപ്പാട് : ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണു തൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവിൽ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയിൽ രാജുവിന്റെ മകൻ രാജേഷാണ് (37) മരിച്ചത്. കള്ളിക്കാട് കൊടുവക്കാട്ടിൽ ബാബുവിന്റെ വള്ളത്തിലെ തൊഴിലാളിയായിരുന്നു.

മത്സ്യ ബന്ധനത്തിനിടയിൽ മുനമ്പത്ത് അഴീക്കോടിന് സമീപം കഴിഞ്ഞ ദിവസം  പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വള്ളത്തിൽ നിന്നും കടലിലേക്ക് വീണ രാജേഷിനെ  വള്ളത്തിലുണ്ടായിരുന്ന സഹപ്രവർത്തകർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോസ്റ്റൽ പൊലീസ് സംഘം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സംഭവസ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മാതാവ്: അമ്മിണി. ഭാര്യ: കവിത.

Latest Videos

Read More :  20 വർഷത്തെ അജ്ഞാതവാസം, ഒടുവിൽ വീണ്ടും ഗുരുവായൂരെത്തി, പരിചയക്കാരൻ കണ്ടു; കൊലക്കേസ് പ്രതി പിടിയിൽ
 

click me!