വയനാട് ചുള്ളിയോട് ചന്തയിൽ തീപ്പിടുത്തം; ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു

By Web Team  |  First Published Mar 25, 2024, 11:54 PM IST

ചന്തയോട് ചേർന്ന് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. രാത്രി പത്തുമണിയോടെയാണ് അപകടം


കല്‍പറ്റ: ചുള്ളിയോട് ചന്തയില്‍ തീപ്പിടുത്തത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ചുള്ളിയോട് സ്വദേശി ഭാസ്കരൻ എന്നയാള്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. 

ചന്തയോട് ചേർന്ന് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. രാത്രി പത്തുമണിയോടെയാണ് അപകടം. അധികം വൈകാതെ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ഇതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി വലിയ രീതിയില്‍ കുറഞ്ഞു.

Latest Videos

undefined

Also Read:- മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി; ബൈക്കും മോഷ്ടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!