സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാം അഭ്യസിപ്പിക്കും, ഇന്ത്യയിൽ തന്നെ ആദ്യം, തീ തടുക്കും 'തീയാകാൻ' പെൺപുലികൾ!

By Web Team  |  First Published Sep 4, 2023, 9:43 PM IST

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും പരിശീലനം നല്‍കുന്ന വിധത്തിലാണ് പരിശീല പരിപാടി


തൃശൂര്‍: അഗ്‌നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ 86 ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനം വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസ് അക്കാദമിയില്‍ തുടങ്ങി. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഫയര്‍ സര്‍വീസില്‍ ആദ്യമായാണ് ഒരേസമയം ഇത്രയേറെ വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. അക്കാദമിയിലെ ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളില്‍ സ്റ്റേഷന്‍ പരിശീലനത്തിനായി അയയ്ക്കും. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ നിയോഗിക്കും.

സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും പരിശീലനം നല്‍കുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തതെന്ന് കെ. പത്മകുമാര്‍ പറഞ്ഞു. സ്‌കൂബ ഡൈവിങ്, ഡിങ്കി ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം, വാതകചോര്‍ച്ച, രാസവസ്തുക്കളാല്‍ ഉണ്ടാകുന്ന ദുരന്തം തുടങ്ങിയവ നേരിടുന്നതടക്കമുള്ള പരിശീലനം ഉറപ്പാക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന 86 പേരില്‍ 28 ബിരുദാനന്തര ബിരുദധാരികളും 48 ബിരുദധാരികളും മൂന്ന് ബി. ടെക് ബിരുദധാരികളും ബി.എഡ്. യോഗ്യതയുള്ള മൂന്നുപേരും ഉള്‍പ്പെടുന്നു.

Latest Videos

undefined

Read more: എത്തുവന്നവർക്കെല്ലാം നേദിച്ച പാല്‍പായസമടക്കം വിശേഷാൽ പ്രസാദഊട്ട്, 'കണ്ണന്റെ പിറന്നാൾ' ഒരുക്കങ്ങൾ ഇങ്ങനെ!

വിവിധ മേഖലകളില്‍ ഒരുവര്‍ഷത്തെ സമഗ്ര പരിശീലനമാണ് അഗ്‌നിരക്ഷാസേന നല്‍കുന്നത്. ഫയര്‍ പ്രൊട്ടക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ ഫയര്‍ സേഫ്റ്റി, മൗണ്ട് റെ, വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനം, ഫ്‌ളഡ് റെസ്‌ക്യു സെല്‍ഫ്, വിവിധ രാസ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രാവീണ്യം, പ്രഥമ ശുശ്രൂഷ, പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാപ്രവര്‍ത്തനം, ശ്വസനസഹായികള്‍ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങള്‍ കയറിയുള്ള രക്ഷാപ്രവര്‍ത്തനം, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങി വിവിധ വിഷയങ്ങളിലെ അടിസ്ഥാന പാഠഭാഗങ്ങളും പ്രായോഗിക പരിശീലനവും കൂടി ഉള്‍പ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!