കുവൈത്ത് തൊഴിലാളി ക്യാമ്പ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലം: ചൊവ്വാഴ്ച രാത്രിയും മകനുമായി സംസാരിച്ചിരുന്നുവെന്ന് കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച പുനല്ലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് പോത്തന്‍. നാട്ടില്‍ എന്‍ജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു സാജനെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ബന്ധുവായ കെജി എബ്രാഹിമിന്റെതാണ് സാജന്‍ ജോലി ചെയ്ത കമ്പനി. അച്ഛന്‍ പറഞ്ഞിട്ടാണ് സാജനെ കൊണ്ടുപോയത്. ഭക്ഷണവും മുറിയും എല്ലാമുണ്ടായിരുന്നു. കുഴപ്പങ്ങളൊന്നും പറഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാത്രി എട്ടരയായപ്പോള്‍ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. രാവിലെയാണ് മരണ വിവരം അറിഞ്ഞത്. മൗണ്ട് എന്‍ജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു സാജന്‍. കുവൈത്തില്‍ പോകാന്‍ താല്‍പര്യമില്ലായിരുന്നു. ഞങ്ങളുടെ നിര്‍ബന്ധം കൊണ്ട് പോയതാണ്.'-ജോര്‍ജ് പോത്തന്‍ പറഞ്ഞു.
കുവൈത്ത് ദുരന്തം: ലൂക്കോസിന്റെ മരണം മകളുടെ അഡ്മിഷന് വേണ്ടി നാട്ടിലേക്ക് വരാനിരിക്കെയെന്ന് ബന്ധു
അതേസമയം, കുവൈത്ത് തൊഴിലാളി ക്യാമ്പ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ഷമീര്‍, ലൂക്കോസ് സാബു, സാജന്‍ ജോര്‍ജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികള്‍. മുരളീധരന്‍, ആകാശ് ശശിധരന്‍, സജു വര്‍ഗീസ്, തോമസ് സി ഉമ്മന്‍ എന്നിവര്‍ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശേരി സ്വദേശി ശ്രീഹരി, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, എംപി ബാഹുലേയന്‍, കാസര്‍കോട് ചെര്‍ക്കള കുണ്ടടക്കം സ്വദേശി രഞ്ജിത്, കേളു പൊന്മലേരി എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈത്ത് ദുരന്തം: 'മരിച്ച ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്ച'