പെൻഷൻ വിഷയത്തിലടക്കം നിലനിന്ന അവ്യക്തകൾ പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മാധ്യമമേഖലയയും മാധ്യമ പ്രവർത്തകരേയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ പോസിറ്റീവായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ ഡയറി, കലണ്ടർ എന്നിവ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോർത്ത് എസ്റ്റേറ്റ് നല്ല രീതിയിൽ നിലനിൽക്കണമെന്ന നിലപാടാണുള്ളത്. വ്യവസായം എന്ന നിലയിലും ഈ മേഖലയിലെ സ്ഥാപനങ്ങൾ നിലനിൽക്കണം. മാധ്യമസ്ഥാപനങ്ങൾക്കുള്ള പരസ്യ ഇനത്തിലെ കുടിശ്ശിക നൽകാൻ ശ്രമിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്. പെൻഷൻ വിഷയത്തിലടക്കം നിലനിന്ന അവ്യക്തകൾ പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പി.ആർ.ഡി ഡയറക്ടർ ടി.വി സുഭാഷിന് കൈമാറി ഡയറിയുടേയും മിതിർന്ന മാധ്യമപ്രവർത്തകൻ കെ. പ്രഭാകരന് നൽകി കലണ്ടറിന്‍റേയും വിതണോദ്ഘാടനം മന്ത്രി നിർവഹിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ട്രഷറർ കെ.മധുസൂദനൻ കർത്ത എന്നിവർ സംബന്ധിച്ചു.
Read More : തൃശൂര്‍ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഇന്ന് അവധി; 26 വർഷത്തിനുശേഷം കലാ കിരീടം നേടിയതിൽ ആഘോഷം