ഫറോക്ക് പാലം ഇനി ഹൈടെക്ക് ഇല്യുമിനേറ്റിംഗ് ബ്രിഡ്ജ്: സൗജന്യ വൈഫൈ, സെല്‍ഫി പോയിന്റ്, വീഡിയോ വാള്‍...

By Web TeamFirst Published Jan 14, 2024, 10:13 AM IST
Highlights

പാലത്തിന് സമീപം തയ്യാറാക്കിയിട്ടുള്ള മിനി സ്റ്റേജില്‍ സംഗീത പരിപാടി അരങ്ങേറും.  കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട്ടെ ചരിത്രമുറങ്ങുന്ന പഴയ നടപ്പാലങ്ങൾ പുതുമോടിയിലേക്ക്. രാത്രിയായാല്‍ വര്‍ണ്ണ വിസ്മയം തീര്‍ത്തും സന്ദര്‍ശകര്‍ക്കായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയും സംസ്ഥാനത്തെ പാലങ്ങള്‍ ഇന്നുമുതല്‍ ഹൈടെക്ക് ആവുകയാണ്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഫറോക്ക് പഴയ പാലത്തില്‍ നടക്കും. ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം വൈകീട്ട് ഏഴിന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തുടര്‍ന്ന് പാലത്തിന് സമീപം തയ്യാറാക്കിയിട്ടുള്ള മിനി സ്റ്റേജില്‍ സംഗീത പരിപാടി അരങ്ങേറും.  കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നത്. ആര്‍ബി ഡിസികെ ആണ് പദ്ധതി നിര്‍വഹണത്തിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത്. പാലത്തില്‍ സെല്‍ഫി പോയിന്റിനു പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്‌സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് , നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ  സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

Latest Videos

click me!