അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും 1.5 ലക്ഷം പിഴയും

Published : Apr 25, 2025, 06:53 PM ISTUpdated : Apr 25, 2025, 07:08 PM IST
അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും 1.5 ലക്ഷം പിഴയും

Synopsis

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെതിരെ പരാതി നൽകി.

ചേർത്തല: ആലപ്പുഴയിൽ നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിൽ നടത്തിയ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയുംചേർത്തലയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39 വയസുകാരനെയാണ് 'ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ശിക്ഷിച്ചത്. അമ്മ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെ  ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.  പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 5 ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂച്ചാക്കൽ ഇൻസ്പെക്ടർ ആയിരുന്ന എം. അജയമോഹനാണ് കുറ്റപത്രം സമർപ്പിച്ചത്. 

വിചരാണക്കൊടുവിൽ കോടതി പ്രതിക്ക് എട്ട് വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴ അടക്കാത്ത പക്ഷം ഒൻപത് മാസം തടവ് കൂടി കൂടുതലായി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 24 സാക്ഷികളെയും 24 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ ഹാജരായി. 

Read More : ഉദുമ സ്വദേശിയായ 29കാരൻ, വണ്ടി തടഞ്ഞ് പരിശോധിച്ചതോടെ കുടുങ്ങി; കിട്ടിയത് 17.23 ഗ്രാം മെത്താംഫിറ്റമിൻ, അറസ്റ്റിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം, പിടിച്ചെടുത്തത് 48 കഞ്ചാവ് ബീഡിയും എംഡിഎംഎയുമടക്കം മയക്കുമരുന്നുകൾ; 80 പേർ ഓപ്പറേഷൻ ഡി-ഹണ്ടിൽ കുടുങ്ങി
പൊലീസിന് ലഭിച്ചത് രഹസ്യ വിവരം, ഓമ്നി വാൻ പരിശാധിച്ചു, വണ്ടിയിൽ ഉണ്ടായിരുന്നത് 9 ചാക്കുകൾ; സൂക്ഷിച്ചത് 96 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍