ഏഴു വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവിന് 12 വർഷം കഠിന തടവ്

By Web Team  |  First Published Dec 19, 2024, 10:54 AM IST

2017-2018 കാലയളവിൽ മലപ്പുറം പോത്ത്കല്ലിൽ നടന്ന സംഭവത്തിലാണ് വിചാരണം പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.


മലപ്പുറം: പോത്ത്കല്ലിൽ ഏഴു വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 12 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയുടേതാണ് ശിക്ഷാവിധി. 2017 ജൂണിനും 2018 മാർച്ചിനും ഇടയിലുള്ള കാലയളവിൽ നടന്ന സംഭവത്തിൽ പോത്ത്കല്ല് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നടത്തി ജഡ് കെ.പി ജോയ് ശിക്ഷ വിധിച്ചത്. 

സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി മാത്യു, കെ. അബ്ബാസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി പ്രൊസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ പൊലിസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Latest Videos

undefined

Read also:  വീടിനടുത്ത് താമസിക്കുന്ന 36 കാരൻ, 10 വയസുകാരിയോട് ക്രൂരത; ബലാത്സംഗം ചെയ്തു, ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!