കല്ലറയിൽ ക്യൂ ആർ കോഡ് പതിച്ച് സ്മാരകം; ഐവിന്റെ ജീവിതം മറക്കാനാകാത്ത ഓർമയാക്കി കുടുംബം -വീഡിയോ

By Web Team  |  First Published Mar 22, 2023, 10:41 AM IST

ബഹുമുഖ പ്രതിഭയായിരുന്നു ഐവിൻ. മെഡിസിനൊപ്പം സം​ഗീതത്തിലും സ്പോർട്സിലും പ്രാവീണ്യം തെളിയിച്ചു. കുടുംബത്തിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, ഷർട്ടിൽ കോർട്ടിൽ വെച്ച് മരണം ഐവിന്റെ ജീവിതം തട്ടിയെടുത്തു.


തൃശൂർ:  ഇരുപത്തിയാറാം വയസ്സില്‍ അന്തരിച്ച ഡോ. ഐവിന്‍ ഫ്രാന്‍സിസെന്ന ചെറുപ്പക്കാരന്‍റെ ഓര്‍മ്മകള്‍ കുടുംബം അനശ്വരമാക്കിയത് കല്ലറയില്‍ ക്യൂ ആര്‍ കോഡ് പതിച്ച്. കല്ലറയിൽ പതിച്ച ക്യു ആർ കോഡ് സ്കാന്‍ ചെയ്താല്‍ ഐവിന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കാണാം. ജീവിച്ചിരുന്ന കാലത്തെ ഐവിന്റെ പാട്ടും കളികളും ഫോട്ടായും തിരയാം. ഏവരെയും ദുഃഖത്തിലാഴ്ത്തി 2021ലാണ് ഐവിൻ ഷട്ടില്‍കോര്‍ട്ടില്‍ കുഴഞ്ഞ് വീണാണ് ഐവിൻ മരിക്കുന്നത്.

ബഹുമുഖ പ്രതിഭയായിരുന്നു ഐവിൻ. മെഡിസിനൊപ്പം സം​ഗീതത്തിലും സ്പോർട്സിലും പ്രാവീണ്യം തെളിയിച്ചു. കുടുംബത്തിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, ഷർട്ടിൽ കോർട്ടിൽ വെച്ച് മരണം ഐവിന്റെ ജീവിതം തട്ടിയെടുത്തു. ഐവിന്റെ ജീവിതം എക്കാലവും പ്രചോദനമാകണമെന്ന ആലോചനയിൽ നിന്നാണ് കല്ലറയിൽ ക്യൂആർ കോഡ് സ്ഥാപിക്കാൻ കുടുംബം തീരുമാനിച്ചത്. സഹോദരിയാണ് മുൻകൈയെടുത്തത്.

Latest Videos

undefined

തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് പള്ളിയിലാണ് ഐവിനെ അടക്കിയത്. 2021 ഡിസംബർ 22നാണ് ഐവിൻ മരിച്ചത്. അപ്രതീക്ഷിതമായിരുന്നു മരണം. കളിക്കുന്നതിനിടെ ഷട്ടിൽ കോർട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. മെ‍ഡിസിൻ, ഐടി, സം​ഗീതം, കായികം തുടങ്ങിയ എല്ലാ രം​ഗത്തും മികച്ചുനിന്നവനായിരുന്നു ഐവിനെന്ന് പിതാവ് പറഞ്ഞു. ക്യൂ ആർ കോഡ് നിർമിച്ച് ആളുകളുടെ പ്രൊഫൈൽ സൃഷ്ടിക്കുന്നതും ഐവിന്റെ ശീലമായികുന്നു. 

മുത്തശ്ശി, 14 വയസ് മുതല്‍ വായിച്ച പുസ്തകങ്ങളുടെ പട്ടിക പുറത്ത് വിട്ട് കൊച്ചുമകന്‍; അഭിനന്ദിച്ച് നെറ്റിസണ്‍സ്
 

click me!