പെരിഞ്ഞനത്ത് ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്‍ക്കിങ് ഏരിയയിൽ വച്ച് ആക്രമിച്ചു; പ്രതി പിടിയില്‍

Published : Apr 25, 2025, 09:37 PM IST
പെരിഞ്ഞനത്ത് ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്‍ക്കിങ് ഏരിയയിൽ വച്ച് ആക്രമിച്ചു; പ്രതി പിടിയില്‍

Synopsis

പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിന്റെ മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവമുണ്ടായത്.

തൃശൂര്‍: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്‍ക്കിങ് ഏരിയയില്‍ ആക്രമിച്ച പ്രതി പിടിയില്‍. പെരിഞ്ഞനം പൊന്മാനിക്കുടം കാക്കരാലി വീട്ടില്‍ സമീര്‍ (44) ആണ് അറസ്റ്റിലായത്. കൊറ്റംകുളം സ്വദേശി മതിലകത്ത് വീട്ടില്‍  സിജിലിനെയും (34) കുടുംബത്തെയുമാണ് ഇയാള്‍ ആക്രമിച്ചത്. കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിന്റെ മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവമുണ്ടായത്. പ്രതി സമീര്‍ സ്ത്രീകളടക്കമുള്ള തന്റെ കുടുംബത്തെ അസഭ്യം പറഞ്ഞത് സിജില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതി ആക്രമിക്കുകയായിരുന്നു. കാറിന്റെ താക്കോലുപയോഗിച്ച് സിജിലിന്റെ മുഖത്തടിക്കുകയും തടയാന്‍ വന്ന ഉമ്മയേയും ഭാര്യയേയും മകളേയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. അടിയേറ്റ് സിജിലിന്റെ പല്ല് തെറിച്ചു പോയിരുന്നു. കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. അന്‍വറുദീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഫറൂഖ് എന്നിവര്‍ ചേര്‍ന്നാണ് സമീറിനെ പിടികൂടിയത്.

പുറമേ നിന്ന് നോക്കുന്നവർക്കിത് കുടിവെള്ള ബോട്ടില്‍ വിതരണ ഗോഡൗണ്‍, പിന്നാമ്പുറം വേറെ ബിസിനസ്; ഒടുവിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്