ആപ്പിൽ കാണിക്കുന്നത് വൻ ലാഭം, പിൻവലിക്കാൻ നോക്കുമ്പോൾ പല പ്രശ്നങ്ങൾ; നിക്ഷേപ തട്ടിപ്പിൽ രണ്ട് പേർ പിടിയിൽ

Published : Apr 26, 2025, 12:05 PM IST
ആപ്പിൽ കാണിക്കുന്നത് വൻ ലാഭം, പിൻവലിക്കാൻ നോക്കുമ്പോൾ പല പ്രശ്നങ്ങൾ; നിക്ഷേപ തട്ടിപ്പിൽ രണ്ട് പേർ പിടിയിൽ

Synopsis

പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് നികുതി അടയ്ക്കണമെന്നത് പോലുള്ള മറ്റ് വാദങ്ങൾ നിരത്താൻ തുടങ്ങിയത്. ഇതോടെ തട്ടിപ്പാണെന്ന് മനസിലായി.

മലപ്പുറം: ട്രേഡിങ് ആപ്പിന്റെ മറവിൽ 3.25 കോടി രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. അരീക്കോട് പുത്തലം സ്വദേശി അഫ്‌ലഹ് ഷാദിൻ (25), ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശി ശാഫി(34) എന്നിവരെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു.

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വെർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ചാണ് ഇവർ കോടികൾ തട്ടിയെടുത്തത്. പരാതിക്കാരനിൽ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടിൽനിന്നും പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം അയച്ചു കൊടുക്കുകയും അതിന്റെ ലാഭവിഹിതം കാണിക്കുന്ന ഒരു ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയുമായിരുന്നു.

ഉപയോക്താക്കൾക്ക് ആപ്പിൽ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പിന്നീട് പണവും ലാഭവ ലാഭവിഹിതവും തിരികെ ചോദിച്ചപ്പോൾ പ്രസ്തുത തുക പിൻവലിക്കാൻ കൂടുതൽ തുക ടാക്‌സ് അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇതൊരു തട്ടിപ്പ് ആണെന്ന് മനസിലാവുകയും തുടർന്ന് മലപ്പുറം സൈബർ ക്രൈം പൊലിസ് സ്റ്റേഷനിൽ പരാതി നൽകു കയും ചെയ്തത്. അയച്ചുനൽകിയ പണത്തിന്റെ ഒരു ഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കിൽ നിന്നും പിൻവലിച്ചതായും പൊലിസ് പറഞ്ഞു. 

ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി വി. ജയചന്ദ്രന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലിസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ഐ.സി. ചിത്തരഞ്ജൻ, എസ്.ഐ ലത്തീഫ്, എസ്.ഐ നജ്മുദ്ദീൻ, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി .ഒ റിജിൽ, റാഷിനുൽ ഹസൻ, കൃഷ്ണന്ദു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ
മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു; തീപിടിത്തത്തിന് കാരണം പടക്കം പൊട്ടിച്ചതെന്ന് സംശയം