അകത്ത് 'വീര്യം കൂടിയ' ഐറ്റം, കൊച്ചിയിലെ വാടകവീട്ടിൽ പതിവായി ആളെത്തും; റെയ്ഡിൽ കുടുങ്ങി അസ്സം സ്വദേശികൾ

By Web Team  |  First Published Mar 24, 2024, 3:58 PM IST

വാടക വീട്ടിൽ പതിവായി ആളുകളെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.  എറണാകുളം അസി. എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു.


കൊച്ചി: എറണാകുളത്ത് എക്സൈസിന്‍റെ വൻ ലഹരി വേട്ട. കഞ്ചാവും ഹെറോയിനുമായി അസ്സം സ്വദേശികളെ എക്സൈസ് സംഘം പൊക്കി. അസ്സം സ്വദേശികളായ നസുർ താവ് (30 വയസ്സ്), നബി ഹുസൈൻ (23 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ  1.252 കിലോ കഞ്ചാവും, 8.384 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. 

രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം വീട് വളഞ്ഞത്.  പ്രതികളെ രണ്ടുപേരെയും സംഭവ സ്ഥവത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തു.  അസ്സമിൽ നിന്നും വീര്യം കൂടിയ ഇനം ഹെറോയിനും  കഞ്ചാവും കടത്തിക്കൊണ്ടു  വന്ന് മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇവർ വില്പന നടത്തിയിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. വാടക വീട്ടിൽ പതിവായി ആളുകളെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.  എറണാകുളം അസി. എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു.

Latest Videos

മിന്നൽ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, അസി എക്സൈസ് ഇൻസ്പെക്ടർ  എംടി ഹാരീസ്, പ്രിവന്‍റീവ് ഓഫീസർ ജിനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എംഎം അരുൺ കുമാർ, ബസന്ത് കുമാർ, സജോ വർഗ്ഗീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സരിതാ റാണി എന്നിവർ പങ്കെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കേരളത്തിൽ ഇവരെ സഹായിക്കുന്നവരുണ്ടെങ്കിൽ ഉടനെ കണ്ടെത്തുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More :  എല്ലാം ശുദ്ധമല്ല, 7 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; ശീതള പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധവേണം

click me!