ബാങ്ക് ജീവനക്കാരൻ്റെ പക്കൽ നിന്നും 40 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് പിടികൂടിയത്.
തൃശൂർ: കൂർക്കഞ്ചേരിയിൽ 40 ഗ്രാം എം.ഡി.എം.എയുമായി ബാങ്ക് ജീവനക്കാരൻ എക്സൈസിന്റെ പിടിയിൽ. പടവരാട് സ്വദേശി പ്രവീൺ ആണ് ബാങ്ക് പരിസരത്തു നിന്നും പിടിയിലായത്. കൂർക്കഞ്ചേരി ഐ.ഡി.എഫ്.സി ബാങ്കിലെ കളക്ഷൻ വിഭാഗം ഏരിയ മാനേജറാണ് പ്രവീൺ. ബാങ്ക് ജോലിയുടെ മറവിലായിരുന്നു ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
READ MORE: മകൻ പള്ളിയിൽ പോയ സമയത്ത് കടയിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമം; ഒളിവിലായിരുന്ന ബാപ്പ അറസ്റ്റിൽ