കല്‍പ്പറ്റ ജനമൈത്രി ജങ്ഷനിൽ വാഹന പരിശോധനക്കിടെ വന്ന ഓട്ടോ, പരിശോധിച്ചപ്പോൾ 34 കുപ്പി വിദേശമദ്യം; 4 പേർ പിടിയിൽ

സംഘത്തില്‍ നിന്നും 34 ബോട്ടിലുകളില്‍ നിന്നായി 17 ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. 

Excise arrested four people with Indian-made foreign liquor smuggled in an auto-rickshaw

കല്‍പ്പറ്റ: ഓട്ടോറിക്ഷയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി നാല്‌ പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ നിന്നും 34 ബോട്ടിലുകളില്‍ നിന്നായി 17 ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. 

വൈത്തിരിക്കടുത്ത തളിമല സ്വദേശി വി യു ബൈജു (39), തളിമല സ്വദേശി എസ് റിലേഷ് (46), വൈത്തിരി സ്വദേശി കെ രാജേഷ് (50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി വി രഘു (50) എന്നിവരെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

Latest Videos

കല്‍പ്പറ്റ ജനമൈത്രി ജങ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പ്രതികള്‍ ഈ വഴിയെത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, പ്രിവന്‍റീവ് ഓഫീസര്‍ കെ എം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ബി അനീഷ്, അനന്തുമാധവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി കല്‍പ്പറ്റ എക്‌സൈസ് റെയ്ഞ്ചിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!