പരീക്ഷാ ഫലങ്ങൾ ഓരോന്നായി എത്തി; ഈ 'കണക്ക് മാഷിന്റെ' വീട്ടിൽ നിലയ്ക്കാത്ത സന്തോഷം!

By Web Team  |  First Published May 25, 2023, 9:02 PM IST

അച്ഛൻ കണക്ക് മാഷ്, ചേട്ടന് പ്ലസ് ടുവിന് ഫുൾ മാർക്ക്, അനിയന് പത്താം തരത്തിൽ എ പ്ലസ്!


തിരുവനന്തപുരം: പരീക്ഷകളുടെ റസൾട്ടുകൾ ഓരോന്നായി വരുന്ന സമയമാണ്. എന്നാൽ പത്താം തരത്തിലും പ്ലസ്ടുവിലും പരീക്ഷാ ഫലങ്ങൾ പുറത്തുവന്നപ്പോൾ തിരുവനന്തപുരത്തെ ഒരു കണക്കു മാഷിന്റെ വീട്ടിൽ സന്തോഷം തുടരുകയാണ്. ഒന്നല്ല രണ്ട് സന്തോഷങ്ങളാണ് ഈ പരീക്ഷാ ഫലങ്ങളുടെ കാലത്ത് ഈ കുടുംബത്തെ തേടിയെത്തിയത്.  എസ് എസ് എൽ സിക്ക് അനിയന് മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയതിനു പിന്നാലെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ചേട്ടനും വീട്ടിലേക്കെത്തിയതാണ് സംഭവം.

കാട്ടാക്കട കട്ടക്കോട്  മേരി സദനത്തിൽ  അധ്യാപകനായ ആൽബിൻ എൻ,  സഹകരണ ബാങ്ക് ക്ലർക്ക് ജാസ്മിൻ ദമ്പതികളുടെ മക്കളാണ് മികച്ച വിജയം സ്വന്തമാക്കിയത്.  കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജോബിൻ എ ജെ ആണ് ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 -ൽ 1200 മാർക്കും നേടി വിജയിച്ചത്. ജോബിന്റെ സഹോദരൻ ജിബിൻ എജെ  ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയിരുന്നു.  അച്ഛനെന്ന നിലയിലും ഗുരുവെന്ന നിലയിലും ഏറെ അഭിമാനം എന്നാണ് സന്തോഷം പങ്കുവച്ചുകൊണ്ട്  പിതാവ് പറഞ്ഞത്.

Latest Videos

Read more:  'അന്നേ പറഞ്ഞു മോൾക്ക് ഇതിലും നല്ല ജോലി കിട്ടും', ഫലം വന്നപ്പോൾ അവരെ കാണാൻ ഓടിയെത്തി ആതിര!

ഐടി പ്രൊഫെഷണൽ ആകാനാണ് ജോബിന്റെ ആഗ്രഹം. അതേ സ്കൂളിൽ തന്നെ അധ്യാപകനായ ജോബിൻ്റെ പിതാവ് ആൽബിൻ തന്നെയായിരുന്നു സ്കൂളിൽ ജോബിൻ്റെ കണക്ക് അധ്യാപകനും. നൂറു ശതമാനം നേട്ടം കൈവരിച്ചതോടെ സ്കൂളിലെ അധ്യാപക അനധ്യാപ ജീവനക്കാരും, ജനപ്രതിനിധികളും, ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ആശംസകളും സമ്മാനങ്ങളുമായി ജോബിനെ കാണാൻ എത്തുകയാണ്.

click me!