
കൊല്ലം: വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രികളിലെത്തിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതാണ് ഡിവൈഎഫ്ഐയുടെ 'ഹൃദയസ്പർശം' പദ്ധതി. വർഷങ്ങളായി ഒരൊറ്റ ദിവസം മുടങ്ങാതെ കൃത്യമായി ആശുപത്രികളിൽ പൊതിച്ചോർ വിതരണം നടത്തിവരികയാണ് ഡിവൈഎഫ്ഐ. വിവാഹ ദിനത്തിലും പൊതിച്ചോർ വിതരണത്തിന് മുടക്കം വരുത്താതെ മാതൃകയായിരിക്കുകയാണ് ഡിവൈഎഫ്ഐ കുന്നിക്കോട് മേഖല വൈസ് പ്രസിഡന്‍റ് നാസിഫ് ഹുസൈനും വധു അജ്മി ഹുസൈനും. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പൊതിച്ചോർ വിതരണം ചെയ്തത്.
നാസിഫിന്‍റെയും അജ്മിയുടെയും വിവാഹ ദിനമായ ഞായറാഴ്ച കുന്നിക്കോട് മേഖലാ കമ്മിറ്റിക്കായിരുന്നു ഭക്ഷണ വിതരണ ചുമതല. വിവാഹ പന്തലിൽ നവദമ്പതികൾ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികൾ കൈമാറി. സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി എസ് മുഹമ്മദ് അസ്ലം മാതൃകാപരമായ പ്രവർത്തനം നടത്തിയ വധൂവരന്മാർക്ക് ആശംസകൾ നേർന്നു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഭക്ഷണ പൊതി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി പങ്കുവച്ച കുറിപ്പ്
ഹൃദയപൂർവ്വം നവദമ്പതികൾ
ഡിവൈഎഫ്ഐ കുന്നിക്കോട് മേഖല വൈസ് പ്രസിഡന്‍റ് നാസിഫ് ഹുസൈനും വധു അജ്മി ഹുസൈനുമാണ് തങ്ങളുടെ വിവാഹ ദിനത്തിൽ ഡിവൈഎഫ്ഐ ഹൃദയ സ്പർശം ക്യാമ്പയിന്‍റെ ഭാഗമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്യാനായി ഭക്ഷണപ്പൊതികൾ പ്രത്യേകം തയാറാക്കി നൽകിയത്. വിവാഹ ദിനമായ ഞായറാഴ്ച കുന്നിക്കോട് മേഖലാ കമ്മിറ്റിക്കായിരുന്നു ഭക്ഷണ വിതരണത്തിന്‍റെ ചുമതല,
മാതൃകാപരമായി ആ പ്രവർത്തനം ഏറ്റെടുത്ത സ. നാസിഫ് ഹുസൈനും വധുവിനും മേഖലാ കമ്മിറ്റിയുടെ സ്നേഹാശംസകൾ.
വിവാഹ പന്തലിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ. ബി ഗണേഷ് കുമാറിന് നവദമ്പതികൾ വിതരണം ചെയ്യാനുള്ള ഭക്ഷണ പൊതികൾ കൈമാറി. സിപിഐ(എം) കുന്നിക്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി എസ് മുഹമ്മദ് അസ്ലം മാതൃകാപരമായി പ്രവർത്തനം നടത്തിയ വധൂവരന്മാർക്ക് ആശംസകൾ നേർന്നു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം സ.എസ്. ജയമോഹൻ ഭക്ഷണ പൊതി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam