സിക്കിമില്‍ നിന്നും എത്തിച്ച വിത്യസ്തങ്ങളായ ഓര്‍ക്കിഡുകളും ഉദ്യാനത്തിന് സമീപങ്ങളിലെ ചോലവനങ്ങളില്‍ നിന്നും എത്തിച്ച ഓര്‍ക്കിഡുകളുമാണ് ഉദ്യാനത്തിലുള്ളത്.
ഇടുക്കി: ഇരവികുളം ദേശീയോദ്യാനത്തില്‍(eravikulam national park) ഓര്‍ക്കിഡുകളുടെ(Orchid) വിസ്മയ കാഴ്ചയൊരുക്കി വനംവകുപ്പ് അധിക്യതര്‍(Forest Department). സിക്കിമില്‍ നിന്നും എത്തിച്ച വിത്യസ്തങ്ങളായ ഓര്‍ക്കിഡുകളും ഉദ്യാനത്തിന് സമീപങ്ങളിലെ ചോലവനങ്ങളില്‍ നിന്നും എത്തിച്ച ഓര്‍ക്കിഡുകളുമാണ് പാര്‍ക്കിന് സമീപത്തെ ഗാര്‍ഡനില്‍ അധിക്യതര്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓര്‍ക്കിഡ് വെറൈറ്റികള്‍ കാണാനായി നിരവധി പേരാണ് പാര്‍ക്കിലെത്തുന്നത്,
ഇരവികുളത്തെ ചോലവനങ്ങളിലെ ആവാസ വ്യവസ്ഥയില്‍ ഓര്‍ക്കിഡുകള്‍ എങ്ങിനെയാണോ വളരുന്നത് അതിന്റെ തനി പകര്‍പ്പാണ് മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തില്‍ വനപാലകര്‍ സജ്ജമാക്കിയിരിക്കുന്നത്. 56 ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളാണ് പാര്‍ക്കില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഭാഗത്ത് നട്ടുവളര്‍ത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും ഇവയെ പരിപാലിക്കാന്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
undefined
അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കാടിനെ തൊട്ടറിയുന്നതിനും ഇവയുടെ വളര്‍ച്ച മനസിലാക്കുന്നതിനുമാണ് പാര്‍ക്കില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയതെന്ന് റേഞ്ച് ഓഫീസര്‍ ജോബ് പറഞ്ഞു.
പാര്‍ക്കിനുള്ളിലെ മനംമയ്ക്കുന്ന ദ്യശ്യങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും കാടിനെ അടുത്തറിയാനുമായി നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. വരും ദിവസങ്ങളില്‍ ഓര്‍ക്കിഡിന്റെ കൂടുതല്‍ ശേഖരം ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.