വർഷത്തിലൊരിക്കൽ മാത്രം പ്രവേശനം, ഉൾക്കാടിനകത്തെ തീർഥാടനകേന്ദ്രം, ജാതിമത ഭേദമില്ലാതെ മനുഷ്യർ ഒഴുകിയെത്തുന്ന ഇടം

By Web Team  |  First Published May 7, 2024, 2:45 PM IST

സൂഫി വര്യനും അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവും ഓർമ്മയായ ഇടം.


വയനാട്: കേരള - കർണാടക അതിർത്തിയായ മച്ചൂരിൽ നാഗർഹോള കടുവാ സങ്കേതത്തിനടുത്ത് ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യനും അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവും ഓർമ്മയായ ഇടം. വർഷത്തിലൊരിക്കൽ ഉറൂസിനായി കാട്ടുവഴി തുറന്നാൽ പിന്നെ മനുഷ്യരുടെ ഒഴുക്കാണ് അങ്ങോട്ട്.

ജാതിമത ഭേദമന്യേ മനുഷ്യർ കാടു കയറുന്ന സ്ഥലമാണിത്. പട്ടാപ്പകൽ കാട്ടിടവഴികളിലൂടെ മേട വെയിൽ താണ്ടി നടത്തം. നാഗർഹോള കടുവാ സങ്കേതത്തിനകത്താണ് ഈ ദർഗ. പുഴ മുറിച്ചു കടന്ന് ഉൾക്കാട്ടിനകത്തെ തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം വർഷത്തിൽ ഒരിക്കൽ മാത്രം. അന്ന് മനുഷ്യരുടെ ഒഴുക്കാണ് സൂഫി വര്യനെയും അദ്ദേഹത്തിന്‍റെ ചങ്ങാതിയെയും കാണാൻ. കാട് കയറി കാണാവുന്ന മതസൌഹാർദത്തിന്‍റെ മാതൃക.

Latest Videos

ഇ പാസുണ്ടെങ്കിൽ വെൽക്കം ടു ഊട്ടി, കൊടൈക്കനാൽ; പാസെടുക്കുന്നതിങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!