കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് നൽകാനുള്ള എൽഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോൺഗ്രസ്. നടപടിയിൽ ഇന്ന് രാവിലെ 8.30 മുതൽ പുതുപ്പള്ളി കവലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 1980ൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിലവിലെ എൽഡിഎഫ് ഭരണസമിതി പുതുക്കിപ്പണിതിരുന്നു. ഉദ്ഘാടനം കഴിഞ്ഞ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരിടുകയായിരുന്നു. നാളെ മന്ത്രി എംബി രാജേഷ് കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും.