അവധിദിനമായതിനാല്‍ അതിരപ്പിള്ളിയിലേക്ക് പോകാനെത്തിയ നിരവധി സഞ്ചാരികളാണ് റോഡില്‍ കുടുങ്ങി കിടന്നത്.
തൃശൂര്‍: അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്കുപോസ്റ്റിന് സമീപം വഴി തടഞ്ഞ് ഒറ്റയാനായ കട്ടപ്പ. എണ്ണപ്പന റോഡിലേക്ക് തള്ളിയിട്ട് കട്ടപ്പ റോഡില്‍ നിന്നത് ഒന്നരമണിക്കൂറോളമാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ സഞ്ചാരികളും പ്രദേശവാസികളും സ്ഥലത്ത് കുടുങ്ങി. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. അവധിദിനമായതിനാല്‍ അതിരപ്പിള്ളിയിലേക്ക് പോകാനെത്തിയ നിരവധി സഞ്ചാരികളാണ് റോഡില്‍ കുടുങ്ങി കിടന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി കട്ടപ്പ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഒന്നര മണിക്കൂറിന് ശേഷം കട്ടപ്പ സ്വമേധയ കാടിനുള്ളിലേക്ക് കയറി പോവുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
പനമ്പുകാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞു
undefined
കൊച്ചി: വല്ലാര്‍പാടം പനമ്പുകാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ആനപ്പുറത്തിരുന്ന പാപ്പാന്‍ അടക്കമുള്ളവരെ ആന താഴെ ഇട്ടു. പനമ്പുകാട് സുബ്രഹ്മണ്യക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയിലാണ്, ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കി ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മൂന്ന് പേരാണ് ആനപ്പുറത്തുണ്ടായിരുന്നത്. എഴുന്നള്ളിപ്പ് തുടങ്ങിയതോടെ ഇടഞ്ഞ ആന ക്ഷേത്ര മതില്‍ക്കെട്ടില്‍ നിന്നും പുറത്തേക്ക് റോഡിലേക്ക് ഓടി. രണ്ട് പേരെ കുടഞ്ഞ് താഴെയിട്ട് ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ആനയുടെ കാലിനടിയില്‍ നിന്നും ഇവര്‍ തലനാരിഴക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരാള്‍ മരക്കൊമ്പില്‍ തൂങ്ങിയാണ് രക്ഷപ്പെട്ടത്. ആനയെ ഉടന്‍ തന്നെ തളച്ചു.