തൃശൂര്‍ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു.എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്. എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തി ആനയെ തളച്ചു.
തൃശൂര്‍: തൃശൂര്‍ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപം ആനയിടഞ്ഞു. എടത്തനാട്ടുകര കൈലാസനാഥനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 9.30ഓടെയാണ് ആനയിടഞ്ഞത്. ദിവസങ്ങളായി ആനയെ കാട്ടകാമ്പാൽ ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് തളച്ചിരുന്നത്.
രാവിലെ പാപ്പാൻ വെള്ളം കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെ ആന സമീപത്തെ പറമ്പിലേക്ക് ഓടിക്കയറി പരിഭ്രാന്തി പരത്തി. പാപ്പാൻമാര്‍ തളയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം എലിഫൻറ് സ്ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ആനയെ തളച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയിൽ