അരുവിക്കരയിൽ തൊഴിലുറപ്പ് ജോലിക്കിടെ തേനിച്ചയുടെ കുത്തേറ്റു, ഐസിയുവിൽ കഴിഞ്ഞിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം

By Web Team  |  First Published Oct 12, 2024, 10:33 AM IST

ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് സ്ഥലത്ത് കാട് വെട്ടുന്നതിനിടയിൽ തൂക്ക് തേനീച്ച ഇളകി 20 ലേറെ തൊഴിലാളികളെ കുത്തുകയായിരുന്നു. ഇതിൽ 10 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.  


തിരുവനന്തപുരം: തൊഴിലുറപ്പ് സ്ഥലത്ത് വെച്ച് തേനീച്ചയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ച വീട്ടമ്മ  മരണപ്പെട്ടു. അരുവിക്കര ഗ്രാമപഞ്ചായത്തിൽ മുളയറ കരിക്കത്ത് വീട്ടിൽ സുശീല (62) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരിക്കെ  മരണപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു സുശീല.

കഴിഞ്ഞ തിങ്കളാഴ്ച 11 മണിയോടുകൂടി അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് സ്ഥലത്ത് കാട് വെട്ടുന്നതിനിടയിൽ തൂക്ക് തേനീച്ച ഇളകി 20 ലേറെ തൊഴിലാളികളെ കുത്തുകയായിരുന്നു. ഇതിൽ 10 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.  മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് സുശീല മരണപ്പെട്ടത്. 

Latest Videos

undefined

മറ്റു മെഡിക്കൽ കോളേജിലും വെള്ളനാട് സർക്കാർ ആശുപതിയിലും ചികിത്സയിലായിരുന്ന 20 പേരും ഭേദമായി വീട്ടിലെത്തി.        തേനീച്ചയുടെ കുത്തേറ്റ് ആരോഗ്യ നില ഗുരുതരമായ രഘുവതി എന്ന തൊഴിലുറപ്പ് തൊഴിലാളി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read More : 

click me!