മകളുടെ വീട്ടിലേക്ക് പോകാനിറങ്ങി, റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു; 85കാരന് ദാരുണാന്ത്യം

By Web Team  |  First Published Dec 22, 2024, 7:35 AM IST

ഗുരുതരമായി പരിക്കേറ്റ വാസവനെ ഉടനെ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ വീണ്ടും അപകടമരണം. വെളളിയാഴ്ച ഉച്ചക്ക് പട്ടണക്കാട് പുതിയകാവിനു സമീപം ബൈക്കിടിച്ചു വയോധികന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ്  അമ്പനേഴത്ത് വാസവന്‍(85)ആണ് മരിച്ചത്. മകളുടെ വീട്ടിലേക്കു പോകാന്‍ കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. 

ഗുരുതരമായി പരിക്കേറ്റ വാസവനെ ഉടനെ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് രാത്രിയോടെ മരിച്ചു. ഭാര്യ: രാധ. മക്കള്‍: രഞ്ജിനി, ഷൈല, ലല്ലി, ബിന്ദു. മരുമക്കള്‍: രമേശന്‍, കുട്ടന്‍, ലെവന്‍. ഒരാഴ്ചക്കിടയില്‍ ചേര്‍ത്തലയിൽ ദേശീയപാതയലുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ നാലുപേരാണ് മരിച്ചത്.

Latest Videos

undefined

രണ്ട് ദിവസം മുമ്പ് ആലപ്പുഴ ദേശീയപാത ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വീട്ടമ്മയും മരിച്ചിരുന്നു. കാർ യാത്രക്കാരിയായും  കോടംതുരുത്ത് സ്വദേശിയുമായ അംബികയാണ് മരിച്ചത്.  ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കാറും മിനി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ അംബിക മരിച്ചു.

Read More :  ബസ്റ്റോപ്പിൽ നിൽക്കവേ യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; 59 കാരന് 17 മാസം തടവും പിഴയും

click me!