'കൈ കിട്ടാ ക്ലബ്ബിലേക്ക്', എ എ റഹീമിനെ 'സ്വാഗതം' ചെയ്ത് വിദ്യാഭ്യാസ മന്ത്രി

By Web Desk  |  First Published Jan 10, 2025, 12:30 PM IST

സെൽഫി എടുത്ത ശേഷം തിരിഞ്ഞ ഹസ്തദാനം നൽകാനൊരുങ്ങുമ്പോൾ ഗായകൻ എ എ റഹീമിനെ ശ്രദ്ധിക്കാതെ ഒപ്പമുള്ളയാൾക്ക് ഹസ്തദാനം നൽകുന്ന വീഡിയോയാണ് വി ശിവൻകുട്ടി പങ്കുവച്ചിട്ടുള്ളത്


തിരുവനന്തപുരം: കൈ കിട്ടാ ക്ലബ്ബിലേക്ക് രാജ്യ സഭാ എംപി എ എ റഹീമിനെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമൂഹമാധ്യമങ്ങളിൽ വൈറലായ 'ബേസിൽ ശാപ'ത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ സമാപന വേദിയിൽ താനും പെട്ടതായി വി ശിവൻകുട്ടി വീഡിയോ സഹിതം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത പരിപാടിക്കിടെ ഹസ്തദാനം ചെയ്യാനൊരുങ്ങി ലഭിക്കാതെ പോവുന്ന രാജ്യ സഭാ എംപിയുടെ വീഡിയോ ശിവൻകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

Latest Videos

'ഞങ്ങളുടെ മനയിലേക്ക് സ്വാ​ഗതം സർ'; വിദ്യാഭ്യാസ മന്ത്രിയോട് ബേസിൽ, 'ഇതിവിടം കൊണ്ട് തീരില്ലെ'ന്ന് കമന്റുകൾ

കഴിഞ്ഞ വർഷം ഒരു പരിപാടിക്കിടെ സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈ കൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതിന് പിന്നാലെയാണ് താരങ്ങൾ പരസ്പരം ട്രോളി തുടങ്ങിയത്. പിന്നാലെ മമ്മൂട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ അകപ്പെട്ടതിന്റെ വീഡിയോകളും വൈറലായിരുന്നു.  ഈ ക്ലബ്ബിലേക്കിപ്പോൾ എ എ റഹീമും എത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി അൽപനേരം മുൻപ് പങ്കുവച്ച് വീഡിയോയ്ക്ക് വലിയ രീതിയിലാണ് പ്രതികരണങ്ങൾ ലഭിക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!