സൈറണും ഹോണും മുഴക്കി നിരത്തിലൂടെ ചീറിപ്പാഞ്ഞ് ഇ ബുള്‍ ജെറ്റ് വാഹനം; രൂക്ഷ വിമര്‍ശനം

By Web Team  |  First Published Aug 10, 2021, 9:39 AM IST

ബിഹാറിലൂടെയുള്ള യാത്രയ്ക്കിടെ സൈറണ്‍ മുഴക്കിയും ഹോണ്‍ നിര്‍ത്താതെ അടിച്ചും യാത്ര ചെയ്യുന്ന വീഡിയോ യുവ തലമുറയ്ക്ക് നല്‍കുന്നത് ഡ്രൈവിങ് മര്യാദകളേക്കുറിച്ചുള്ള തെറ്റായ ധാരണകളാണെന്നും വിമര്‍ശകര്‍.വാഹനത്തിന് ആരും സൈഡ് തരാത്തതിനാല്‍ ഹോണ്‍ അടിച്ച് യാത്ര ചെയ്യുക മാത്രമാണ് മാര്‍ഗമാണെന്നും മറ്റും ഈ വീഡിയോയില്‍ വ്ലോഗര്‍ സഹോദരന്മാരായ  ലിബിനും എബിനും പറയുന്നുണ്ട്. ആരെങ്കിലും ചോദിച്ചാല്‍ സെന്‍ട്രല്‍ ലോക്ക് തകരാറിലാണെന്നും മറ്റും വ്ലോഗര്‍മാര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും.  


വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡില്‍ ആയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് പോര് മുറുകുന്നു. ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരുടെ മുന്‍ വീഡിയോകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ആരാധരുടേയും വിമര്‍ശകരുടേയും പോര്. ഇതില്‍ വ്ലോഗര്‍മാര്‍ക്ക് ഡ്രൈവിംഗ് മര്യാദകള്‍ ഇല്ലെന്ന വാദവുമായുള്ള ഒരു വീഡിയോ വൈറലാണ്. 

ബിഹാറിലൂടെയുള്ള യാത്രയ്ക്കിടെ സൈറണ്‍ മുഴക്കിയും ഹോണ്‍ നിര്‍ത്താതെ അടിച്ചും യാത്ര ചെയ്യുന്ന വീഡിയോ യുവ തലമുറയ്ക്ക് നല്‍കുന്നത് ഡ്രൈവിങ് മര്യാദകളേക്കുറിച്ചുള്ള തെറ്റായ ധാരണകളാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വാഹനത്തിന് ആരും സൈഡ് തരാത്തതിനാല്‍ ഹോണ്‍ അടിച്ച് യാത്ര ചെയ്യുക മാത്രമാണ് മാര്‍ഗമാണെന്നും മറ്റും ഈ വീഡിയോയില്‍ വ്ലോഗര്‍ സഹോദരന്മാരായ  ലിബിനും എബിനും പറയുന്നുണ്ട്. ആരെങ്കിലും ചോദിച്ചാല്‍ സെന്‍ട്രല്‍ ലോക്ക് തകരാറിലാണെന്നും മറ്റും വ്ലോഗര്‍മാര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. 

Latest Videos

"

അധികം വാഹനങ്ങളൊന്നുമില്ലാത്ത നിരത്തില്‍ വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഈ സഞ്ചാരമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്തവരും മോട്ടോര്‍ വാഹന വകുപ്പിനേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും അക്രമത്തിന് ആഹ്വാനം നല്‍കിയവരും പൊലീസ് നിരീക്ഷണത്തിലാണ് ഉള്ളത്.  മോഡിഫിക്കേഷന്‍ നടത്തിയ വാഹനത്തിന്‍റെ ലൈറ്റും  മറ്റ് ശബ്ദവിന്യാസങ്ങളും വിശദമാക്കുന്ന വീഡിയോകളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. 

 

രാത്രി കാലത്ത് ഇത്തരം ലൈറ്റുകളുമായി റോഡിലിറങ്ങിയാല്‍ സാധാരണക്കാര്‍ക്ക് ഭയം തോന്നുമെന്ന കാര്യത്തില്‍ ലവലേശം സംശയമില്ലെന്നും വിമര്‍ശകര്‍ പറയുന്നു. വ്ലോഗര്‍ സഹോദരങ്ങളുടെ സര്‍ക്കാര്‍ ഓഫീസിലെ പെരുമാറ്റം അനുചിതമായിരുന്നുവെന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിനെതിരായ ലോക്ക്ഡൌണ്‍ കാലത്തുണ്ടായ വികാരം ഉപയോഗിച്ച് വീഡിയോകള്‍ക്ക് ആളെക്കൂട്ടാനുണ്ടായ ശ്രമമാണെന്നും ഒരു കൂട്ടം ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. 

ആകൃതി മാറ്റുന്ന രീതിയിൽ വാഹനം പരിഷ്കരിക്കുന്നതിനെതിരെ ഹൈക്കോടതി വിധിയുണ്ടെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവന്‍ വിശദമാക്കുന്നു. എന്നാല്‍ കഷ്ടപ്പെട്ട് ഉയര്‍ന്നുവന്ന സാധാരണക്കാരായതാണ് ഇവര്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിക്കാന്‍ കാരണമായതെന്നാണ് ആരാധകരുടെ പക്ഷം. അധികാരികളുടേയും രാഷ്ട്രീയ സ്വാധീനമുള്ളവരും ഇത്തരം മോഡിഫിക്കേഷന്‍ നടത്തിയതിനെതിരേ നടപടിയുണ്ടാവുന്നില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തു, നിയമവിരുദ്ധമായി സംഘം ചേർന്നു എന്നീ കുറ്റങ്ങൾ ചുമത്തി യൂട്യൂബർമാരുടെ ആരാധകരായ 17 പേരെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം നല്‍കി. 

വാഹനത്തിന്‍റെ നിറം, എട്ട് സെര്‍ച്ച് ലൈറ്റുകള്‍,ടയറുകളിലെ മോഡിഫിക്കേഷന്‍, അനുമതിയില്ലാതെ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചത്,വാഹനത്തിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ ഘടിപ്പിച്ച സൈക്കിളുകള്‍,ടെംപോ ട്രാവലറിന് കാരവാന്‍ ആക്കിയത് മാര്‍ഗ നിര്‍ദേശങ്ങള് പാലിച്ചാണോയെന്ന് വ്യക്തതയില്ല, ബ്രേക്ക് ലൈറ്റ്, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവയടക്കമുള്ള ഒന്‍പത്  നിയമവിരുദ്ധമായ രൂപമാറ്റങ്ങളാണ് ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനത്തിലുള്ളത്


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!