കൊട്ടാരക്കരയിൽ പരിശോധന; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകനും സഹകരണ ബാങ്കിലെ ജീവനക്കാരനുമായ യുവാവ് പിടിയിൽ

Published : Apr 23, 2025, 09:08 PM ISTUpdated : Apr 23, 2025, 09:29 PM IST
കൊട്ടാരക്കരയിൽ പരിശോധന; എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകനും സഹകരണ ബാങ്കിലെ ജീവനക്കാരനുമായ യുവാവ് പിടിയിൽ

Synopsis

മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് കാറിലുണ്ടായിരുന്ന 3 പേരും രക്ഷപ്പെടുകയായിരുന്നു.

കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് സ്വദേശി മുഹ്സിനാണ്  ഡാൻസാഫിൻ്റെ പിടിയിലായത്. ഏറെ നാളായി പ്രതി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് തലച്ചിറ ജംഗ്ഷന് സമീപം കാറിൽ എത്തിയ മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി. ഈ സമയം സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് കാറിലുണ്ടായിരുന്ന 3 പേരും രക്ഷപ്പെടുകയായിരുന്നു.

18 ഗ്രാം എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് പ്രതികൾ രക്ഷപ്പെട്ടത്. മുഹ്സിന്റെ പക്കൽ നിന്ന് 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഒളിവിൽ പോയ തൗഫീഖ്, ഫയാസ്, മിൻഹാജ് എന്നിവർക്കായി പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചു. എസ്എഫ്‌ഐ പുനലൂർ മുൻ എരിയാ കമ്മിറ്റി അംഗം കൂടിയാണ് പിടിയിലായ മുഹ്സിൻ. കൂടാതെ മാത്ര സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീ‌വനക്കാരനുമാണ്.

രണ്ട് വർഷം മുമ്പ് മനോനില തെറ്റി തെരുവിൽ അലഞ്ഞു, രോഗം ഭേദമായപ്പോൾ വിലാസം ഓർത്തെടുത്തു; ഒടുവിൽ ബന്ധുക്കളുമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി
നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു; തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ ആന