ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

By Web Team  |  First Published Aug 10, 2023, 2:41 PM IST

വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 ഓടെ ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിൽ എത്തിയാണ് സമർപ്പണം നടത്തിയത്. 


തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ.  പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടമാണ് സമർപ്പിച്ചത്.  ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. 

കിരീടത്തിനൊപ്പം  ചന്ദനം അരക്കുന്ന മെഷീനും സമർപ്പിച്ചു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്.  വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 ഓടെ ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിൽ എത്തിയാണ് സമർപ്പണം നടത്തിയത്. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും  വാങ്ങിയിരുന്നു. ദുർഗ്ഗ സ്റ്റാലിൻ നേരത്തെ പലതവണ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

Latest Videos

വീഡിയോ കാണാം...

Read also:  മണർകാട് പള്ളി പെരുന്നാൾ കാലത്ത് വൻ തിരക്ക്, പെരുന്നാളിനെ തടസപ്പെടുത്തുന്ന വിധമാണ് തെരഞ്ഞെടുപ്പ്: വിഎൻ വാസവൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!