എല്ലാം വീട്ടിൽ! പ്ലാസ്റ്റിക്ക് കവറുകളിലെ കളിപ്പാവകളിൽ മയക്കുമരുന്ന്, തൂക്കി വിൽക്കാൻ ഡിജിറ്റൽ ത്രാസ്; അറസ്റ്റ്

By Web Team  |  First Published Nov 11, 2023, 8:11 PM IST

ലഹരിമരുന്ന് വിപണനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും വലിക്കാനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.


പാലക്കാട് : പാലക്കാട് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. സൗത്ത് തൃത്താല ആടുവളവിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് വിപണനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും വലിക്കാനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഷൊര്‍ണൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും 227 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. തലശേരി, വടകര സ്വദേശികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ട.

കാഴ്ച്ച മങ്ങി, ഛർദ്ദി, മദ്യം കഴിച്ചതിന് പിന്നാലെ ആളുകൾ മരിച്ചുവീണു, വ്യാജ മദ്യദുരന്തത്തിൽ ഹരിയാനയിൽ 14 മരണം

Latest Videos

click me!