ആംബുലൻസിന് സൈഡ് കൊടുക്കാതെ വാഹനമോടിച്ച സംഭവം; യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി എംവിഡി

By Web Team  |  First Published Dec 11, 2024, 11:03 AM IST

രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി.


കൊച്ചി: രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്. റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി ആർ ആനന്ദിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ലൈസന്‍സ് റദ്ദാക്കിയതിന് പുറമേ യുവാവില്‍ നിന്ന് പിഴയും ഈടാക്കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊച്ചി നഗര മധ്യത്തില്‍ യുവാവിന്‍റെ അഭ്യാസ പ്രകടനം. എറണാകുളം വൈറ്റിലയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ആയിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം. ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും ഹോണടിച്ചിട്ടും റിക്കവറി വാന്‍ സൈഡ് കൊടുത്തില്ല. വൈറ്റില മുതല്‍ പാലാരിവട്ടം വരെ അഭ്യാസം തുടര്‍ന്നു.

Latest Videos

undefined

Also Read: ആൽവിനെ ഇടിച്ചത് ബെൻസ് കാർ തന്നെ, സ്ഥിരീകരിച്ച് പൊലീസ്; ഇൻഷുറൻസ് ഉണ്ടായിരുന്നില്ല, ഡ്രൈവറുടെ അറസ്റ്റ് ഉടൻ

ദൃശ്യങ്ങളടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി കിട്ടിയതോടെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്. വാഹനം പിടിച്ചെടുത്തു. 6250 രൂപ  പിഴയുമൊടുക്കി. മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ആനന്ദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!