ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊച്ചിയിൽ

By Web Desk  |  First Published Jan 5, 2025, 3:22 PM IST

ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.


കൊച്ചി: കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സ്വദേശി ജോഷി വി കെ (65) ആണ് മരിച്ചത്. യാത്രികനുമായി ഇന്നലെ രാത്രിയാണ് ഡ്രൈവർ ഹോട്ടലിൽ എത്തിയത്. പിന്നാലെ ഇയാൾ വാഹനത്തിൽ തന്നെ തങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൊണ്ടുപോയി. എസിയിൽ നിന്ന് വിഷപ്പുക ചോർന്നതാണോ മറ്റ് ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos

click me!