കുടിവെള്ള പൈപ്പ് പൊട്ടി, കഴക്കൂട്ടത്ത് ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു, ​​ഗതാ​ഗതം പുനഃസ്ഥാപിച്ചു

By Web Team  |  First Published Mar 24, 2024, 12:13 PM IST

 കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളും മറ്റും വഴിതിരിച്ചുവിടുകയാണ്. 


തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. രാവിലെ 8.30 നായിരുന്നു സംഭവം. തുടർന്ന് റോഡിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ് ഫോർമറാണ് റോഡിലേക്ക് മറിഞ്ഞു വീണത്. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളും മറ്റും വഴിതിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.. 

ഏഷ്യാനെറ്റ് ന്യസ് ലൈവ്

Latest Videos

click me!