പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്ത് അവശരായി നിരവധി നായ്ക്കൾ, പിന്നാലെ 11 എണ്ണം ചത്തുവീണു, വിഷം നൽകിയതെന്ന് സംശയം

By Web Team  |  First Published Sep 10, 2024, 5:48 PM IST

അമ്പലപ്പുഴ പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്ത് നിരവധി നായ്ക്കളെ ചത്ത നിലയിലും അവശ നിലയിലും കണ്ടെത്തി


അമ്പലപ്പുഴ: ആലപ്പുഴയിലെ അമ്പലപ്പുഴയിൽ നായ്ക്കളോട് ക്രൂരതയെന്ന് സംശയം. അമ്പലപ്പുഴ പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്ത് നിരവധി നായ്ക്കളെ ചത്ത നിലയിലും അവശ നിലയിലും കണ്ടെത്തി. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് നിഗമനം.

പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് പതിനൊന്നോളം തെരുവ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. ലക്ഷണങ്ങൾ പ്രകാരം നായ്ക്കൾക്ക് വിഷം നൽകി കൊന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തു വീഴുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന്  വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചുമൂടുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന മറ്റ് ചില നായ്ക്കൾ അവശ നിലയിലും ആയിട്ടുണ്ട്.

Latest Videos

undefined

അമ്പലപ്പുഴയിൽ 11 തെരുവുനായ്ക്കൾ ചത്ത നിലയിൽ; നിരവധിയെണ്ണം അവശനിലയിൽ; വിഷം ഉള്ളിൽചെന്നെന്ന് നി​ഗമനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!