നായ കുറുകെ ചാടി സ്കൂട്ടർ അപകടം: യുവാവിന് ദാരുണാന്ത്യം

By Web Team  |  First Published May 7, 2024, 9:40 AM IST

 തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ മരണം സംഭവിച്ചത്. 
 


പത്തനംതിട്ട: പത്തനംതിട്ട അടൂർ മണ്ണടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മണ്ണടി സന്തോഷ് ഭവനത്തിൽ സജീഷ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപമാണ്  അപകടത്തിൽപ്പെട്ടത്. ആദ്യം ഏനാത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.


Latest Videos

click me!