നിയമസഭ സന്ദർശിച്ച് ഓട്ടിസം തെറാപ്പി സെന്‍ററിലെ  കുട്ടികള്‍

By Web Team  |  First Published Jan 15, 2023, 10:38 AM IST

ഗ്രൂപ്പ് തെറാപ്പിയുടെ ഭാഗമായായിരുന്നു സന്ദർശനം. സെന്ററിലെ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 46 പേരാണ് ഈ സന്ദർശനത്തിൽ പങ്കാളികളായത്.


തിരുവനന്തപുരം: നിയമസഭ സന്ദര്‍ശിച്ച് ഓട്ടിസം തെറാപ്പി സെന്‍ററിലെ കുട്ടികള്‍. സമഗ്ര ശിക്ഷാ കേരളം നോർത്ത് യു.ആർ. സി.യിൽ പ്രവർത്തിച്ചു വരുന്ന ഓട്ടിസം തെറാപ്പി സെന്ററിലെ  തെറാപ്പി സേവനങ്ങൾ ലഭിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് നിയമസഭ കാണാനെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സന്ദര്‍ശനം. ഗ്രൂപ്പ് തെറാപ്പിയുടെ ഭാഗമായായിരുന്നു സന്ദർശനം. സെന്ററിലെ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 46 പേരാണ് ഈ സന്ദർശനത്തിൽ പങ്കാളികളായത്.

കുട്ടികൾക്ക് വളരെ ഉല്ലാസകരമായ ഈ സന്ദർശനത്തിലൂടെ നേരെ അനുഭവം സാധ്യമാക്കുവാൻ സാധിച്ചുവെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. ഇതിലൂടെ കുട്ടികൾക്ക് സാമൂഹികരണവും ഊഴം കാത്തുനിൽക്കുന്നതിനും നിയമസഭ കാര്യാലയത്തെക്കുറിച്ചുമുള്ള ധാരണ ലഭിച്ചിട്ടുണ്ട്. നിയമസഭ കാര്യാലയ പ്രവർത്തനങ്ങളെക്കുറിച്ചും അവിടത്തെ ഇരിപ്പിട സജ്ജീകരണങ്ങളെ യെ കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുവാൻ നിയമസഭ ജീവനക്കാർക്കും സാധിച്ചു.

Latest Videos

ഇതിന് പുറമേ നിയമസഭ സ്പീക്കറുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു. കണ്ടും കേട്ടും ഉള്ള അറിവിലൂടെ നിയമസഭയെ കുറിച്ചുള്ള ഒരു  നേരിനുഭവം സാധ്യമാക്കുവാൻ ഈ  സന്ദർശനത്തിലൂടെ കഴിഞ്ഞുവെന്ന് അധ്യാപകര്‍ പ്രതികരിക്കുന്നു. കുട്ടികൾക്ക് മധുരം നൽകി ഒരു മണിയോടെയാണ് സന്ദർശനം പൂർത്തിയാക്കിയത്.

click me!