9 തടങ്ങളിൽ 71 ചെടികൾ, വെട്ടിയൊതുക്കി കൂട്ടിയിട്ട് തീ കൊടുത്തു; ഭൂതയാ൪ മലയിടുക്കിലെ കഞ്ചാവുതോട്ടം നശിപ്പിച്ചു

By Web Team  |  First Published Oct 8, 2024, 7:42 PM IST

ഒമ്പത് തടങ്ങളിലായി 71 കഞ്ചാവ് ചെടികളാണ് വളര്‍ന്നിരുന്നത്. തോട്ടത്തിൽ നിന്നും പിഴുതെടുത്ത ചെടികൾ കൂട്ടിയിട്ട് എക്സൈസ് സംഘം കത്തിച്ചു


പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് ചെടി വേട്ട. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ അഗളി റെയ്ഞ്ച് എക്സൈസ് സംഘം നശിപ്പിച്ചു. പാടവയൽ ഭൂതയാ൪ മലയിടുക്കിലാണ് തോട്ടം കണ്ടെത്തിയത്. ഒമ്പത് തടങ്ങളിലായി 71 കഞ്ചാവ് ചെടികളാണ് വളര്‍ന്നിരുന്നത്. തോട്ടത്തിൽ നിന്നും പിഴുതെടുത്ത ചെടികൾ കൂട്ടിയിട്ട് എക്സൈസ് സംഘം കത്തിച്ചു. സാമ്പിൾ ശേഖരിച്ച ശേഷം ബാക്കി ചെടികൾ സംഭവ സ്ഥലത്ത് വച്ച് തന്നെ നശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവ് പിടിയിലായിരുന്നു. തിരുമല സ്വദേശിയായ അശ്വിൻ ലാലിനെയാണ് (35) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ പിഴുതെടുത്തു. 105 സെ.മീ, 100 സെ.മീ, 92 സെ.മീ, 75 സെ.മീ, 75 സെ.മീ, 70 സെ.മീ എന്നിങ്ങനെ വലിപ്പമുള്ളവയായിരുന്നു കണ്ടെത്തിയ കഞ്ചാവ് ചെടികൾ.

Latest Videos

undefined

വീഡിയോ ഒന്ന് പോസ് ചെയ്യാനും നിർത്താനും കഴിയുന്നില്ല! ഞെട്ടി യാത്രക്കാര്‍, ആകാശത്തും ആകെ വിയർത്ത് ക്രൂ അംഗങ്ങൾ

ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!