കണ്ണൂരിൽ ദേശാഭിമാനി ലേഖകന് പൊലീസ് മർദ്ദനം, 'തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ചു'

By Web Team  |  First Published Oct 6, 2024, 3:24 PM IST

മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നാണ് ദേശാഭിമാനി ലേഖകൻ ശരതിന്‍റെ ആരോപണം.


കണ്ണൂർ : മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മർദിച്ചെന്ന് പരാതി. മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നാണ് ദേശാഭിമാനി ലേഖകൻ ശരതിന്‍റെ ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. 

തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്ന് ശരത് ഫേസ്ബുക്കിൽ കുറിച്ചു. എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതിൽ പ്രകോപിതരായാണ് മർദ്ദനമെന്നാണ് ശരത്തിന്റെ ആരോപണം.  

Latest Videos

undefined

'ജലീലിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷമുണ്ടാക്കുന്നത്'; പിന്‍വലിക്കണമെന്ന് പി കെ ഫിറോസ്

എസ്എഫ്ഐയുടെ വിജയാഘോഷ പ്രകടനത്തിനിടെയാണ് വെളളിയാഴ്ച വൈകീട്ട് സംഘർഷമുണ്ടായതും പൊലീസ് ലാത്തിവീശിയതും. ചോറ്റുപട്ടാളത്തെപ്പോലെ എസ്എഫ്ഐ പ്രവർത്തകർക്കും തനിക്കുമെതിരെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്നും പാർട്ടിയിലാണ് പ്രതീക്ഷയെന്നും ഫേസ്ബുക്കിൽ കുറിച്ചു. ശരത്തിനെ പിടിച്ചുകൊണ്ടുപോയി പൊലീസ് വണ്ടിൽ കയറ്റുന്ന വീഡിയോയും പുറത്ത് വന്നു. സിപിഎം പ്രവർത്തകനായ സി പി റജിലിനും മർദ്ദനമേറ്റു.

 

 

click me!