'സജിതയും മകളും സുഖമായിരിക്കുന്നു'; യുവതിക്ക് രക്ഷകരായത് നഴ്സ് സജിതയും എംബിബിഎസ് വിദ്യാർത്ഥി മകളും

By Web Team  |  First Published Dec 22, 2024, 2:01 PM IST

പത്തനംതിട്ട ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. 


പത്തനംതിട്ട: പത്തനംതിട്ട ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരും വഴിയായിരുന്നു പ്രസവം. 21 കാരി സജിതയും കുഞ്ഞിനെയും ഉടൻ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് സജീതയും എംബിബിഎസ് വിദ്യാർഥിനിയായ  മകളും ചേർന്നാണ് വനമേഖലയിൽ എത്തി പ്രസവ ശേഷമുള്ള ശുശ്രൂഷ യുവതിക്ക് നൽകിയത്.

Latest Videos

click me!