അനന്തപുരി എഫ്എം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം; കേന്ദ്ര മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

By Web Team  |  First Published Jul 23, 2023, 12:25 PM IST

അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്തയച്ചു. 


തിരുവനന്തപുരം: അനന്തപുരി എഫ്.എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്തയച്ചു. ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 

ഇതില്‍ പലര്‍ക്കും അനുയോജ്യമായ മറ്റ് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. അനന്തപുരി എഫ്എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ് എം സ്റ്റേഷന്‍ പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തില്‍ എഫ് എം സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

Latest Videos

Read more:  ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യപകമായ മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ...

കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാർഭാരതി പ്രാദേശിക എഫ്എമ്മുകൾ നിർത്തലാക്കിയത്. അപ്രതീക്ഷിതമായി അനന്തപുരിയുടെ ഹൃദയതാളം നിലച്ചതിൽ നിരാശരാണ് പ്രേക്ഷകർ.  101.9 മെഗാഹെർട്സിൽ ഇനി പ്രക്ഷേപണം ഉണ്ടാവില്ല. ചലച്ചിത്ര ഗാനങ്ങളും വിനോദ വിജ്ഞാന പരിപാടികളും ഒപ്പം ജലവിതരണം മുടങ്ങുന്നത് മുതൽ ട്രെയിൻ സമയക്രമങ്ങൾ വരെ അറിയിപ്പുകളായി അനന്തപുരി എഫ്എമ്മിൽ എത്തിയിരുന്നു. 

അങ്ങനെ ശ്രോതാക്കളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു അനന്തപുരി എഫ് എം  നിലവിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പ്രസാർ ഭാരതി എഫ് എം പ്രക്ഷേപണം നിർത്തിയത്. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പോലും അറിയാതെയായിരുന്നു അതീവ രഹസ്യ നീക്കം. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വിവിദ് ഭാരതി വാണിജ്യ പ്രക്ഷേപണം തുടങ്ങിയതിന്റെ ഭാഗമായാണ് അനന്തപുരിയുടെ തുടക്കം. 2005 നവംബർ ഒന്നിന് തുടങ്ങിയ അനന്തപുരി എഫ് എം ആണ് കേരളത്തിലെ ആദ്യ എഫ് എം. അനന്തപുരി ഇല്ലാതാവുന്നതോടെ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പതിവ് പ്രക്ഷേപണം മാത്രമെ ഇനി ഉണ്ടാവു.

click me!