സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല

By Web Team  |  First Published Jun 6, 2024, 9:45 AM IST

 ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോൾ പ്ലാസ അധികൃതർക്ക് കൈമാറണമെന്നാണ് നിര്‍ദേശം.


പാലക്കാട്:പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനം. തരൂർ എം.എൽ.എ പി.പി.സുമോദിന്‍റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് നടപടി. ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോൾ പ്ലാസ അധികൃതർക്ക് കൈമാറണമെന്നാണ് നിര്‍ദേശം.

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നടപടിയും പിൻവലിച്ചു. ഈ മാസം ഒന്ന് മുതൽ പ്രദേശവാസികൾ, സ്കൂൾ വാഹനങ്ങൾ എന്നിവർ  ടോൾ നൽകണമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചത്.

Latest Videos

എല്‍ഡിഎഫ് ഇങ്ങനെ പോയാല്‍ പറ്റില്ല, നേതൃത്വത്തില്‍ വലിയ അഴിച്ചുപണി വേണം: സി ദിവാകരൻ

 

click me!