ഇന്നലെ രാത്രി എട്ട് മണിയോടെ, രേഷ്മയെ കാണാനില്ലെന്ന് കാണിച്ച് അമ്മ കൊപ്പം പൊലീസിൽ പരാതി നൽകിയിരുന്നു
പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂർ സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി പാലത്തിൽ നിന്നും താഴെ പുഴയിലേക്ക് ചാടിയത്.
തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ; കൊല്ലപ്പെട്ടതെന്ന് സംശയം
undefined
അതിശക്തമായ മഴയായിരുന്നു ഈ സമയത്ത്. കുത്തിയൊലിച്ച് ഒഴുകുന്ന ഭാരതപ്പുഴയിലേക്കാണ് രേഷ്മ ചാടിയത്. പട്ടാമ്പി പാലത്തിൽ നിന്നാണ് താഴേക്ക് ചാടിയത്. പാലത്തിനരികിൽ ചെരിപ്പും ഷാളും ബാഗും ഉപേക്ഷിച്ച ശേഷമായിരുന്നു രേഷ്മ ജീവനൊടുക്കാനായി പുഴയിലേക്ക് ചാടിയത്.
സംശയിച്ചത് പോലെ: പാലക്കാട് പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. എന്നാൽ ഈ ഫോൺ ലോക്ക് ആയിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കാതെയായി. കനത്ത മഴ പെയ്തുകൊണ്ടിരുന്നതും പുഴയിലെ ശക്തമായ ഒഴുക്കും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചിൽ രാത്രിയോടെ അവസാനിപ്പിച്ചു.
ആളെ കണ്ടെത്താനായി പ്രദേശത്തെ ആളെ കാണാനില്ലെന്ന പരാതികൾ ഏതൊക്കെയെന്ന് പൊലീസ് സംഘം അന്വേഷിച്ചു. ഈ സമയത്താണ് കൊപ്പം പൊലീസ് സ്റ്റേഷനിൽ രേഷ്മയുടെ അമ്മ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടത്. രാത്രി 7.50 നാണ് പരാതി ലഭിച്ചത്. രേഷ്മ ഒൻപത് മണിയോടെയാണ് പുഴയിലേക്ക് ചാടിയത്.
റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം നടന്നത് തൃശ്ശൂർ തളിക്കുളത്ത്
ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. എട്ട് മണിയോടെ പുഴയിൽ നിന്ന് മൃതദേഹം കിട്ടി. ഭർത്താവ് അജീഷുമായി കുറച്ചുനാളായി അകന്നു കഴിയുകയാണ് രേഷ്മ. പത്തുവയസ്സുള്ള മകളുണ്ട്. ബന്ധുക്കളുടെ വിശദമായ മൊഴിയെടുത്ത ശേഷം സംഭവത്തിൽ വ്യക്തത വരുത്തനാണ് പൊലീസിന്റെ ശ്രമം. രേഷ്മയുടെ മൊബൈൽ പൊലീസ് വിശദ പരിശോധനയ്ക്ക് അയക്കും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.