പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം

By Web Team  |  First Published Oct 25, 2023, 1:18 AM IST

കൊടിമരത്തിന്റെ മുകളിൽ ഇടിമിന്നലേറ്റതിന്റെ ആഘാതത്തിൽ താഴെയുള്ള കൽക്കെട്ട് തകർന്ന് കരിങ്കല്ലുകൾ ഇളകി മീറ്ററുകളോളം അകലെ തെറിച്ച് മാറിയ നിലയിലാണ്.


മാന്നാർ: പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഇടിമിന്നലിൽ പള്ളിയിലെ കൊടിമരത്തിനും പള്ളിമേടയിലെ വൈദ്യുതി ഉപകരണങ്ങൾക്കുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കൊടിമരത്തിന്റെ മുകളിൽ ഇടിമിന്നലേറ്റതിന്റെ ആഘാതത്തിൽ താഴെയുള്ള കൽക്കെട്ട് തകർന്ന് കരിങ്കല്ലുകൾ ഇളകി മീറ്ററുകളോളം അകലെ തെറിച്ച് മാറിയ നിലയിലാണ്. കൊടിമരത്തിന് ചരിവുമുണ്ടായി. 

വൈദ്യത പോസ്റ്റിൽ നിന്ന് മേടയിലേക്കുള്ള സർവീസ് വയറും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പള്ളി മേടയിലെ  ഇൻവർട്ടറിന്റെ ബാറ്ററിയും വൈദ്യുത സ്വിച്ചുകളും പൊട്ടിത്തെറിക്കുകയും കെട്ടിടത്തിന്റെ പല വശങ്ങളിലും കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. ഭിത്തിയുടെ പല ഭാഗങ്ങളും പൊട്ടി അടർന്ന നിലയിലാണ്. കൊടിമരത്തോട് ചേർന്നുള്ള കൽക്കുരിശിനും കേടുപാടുകൾ സംഭവിച്ചു. തകർന്ന കൊടിമരം പൊളിച്ച് നിർമ്മിക്കേണ്ട അവസ്ഥയിലാണ്. 

Latest Videos

undefined

Read also:  മണിക്കൂറുകളുടെ ഇടവേള; കോഴിക്കോട് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ, അന്വേഷണം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ സാധ്യതയെ തുടർന്ന്  നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ  ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ള മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

റ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 25 മുതൽ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) തെക്കൻ തമിഴ്‌നാട് തീരത്തും (കൊളച്ചൽ മുതൽ കിലക്കരൈ   വരെ) ഇന്ന് രാത്രി 11.30 വരെ  1.0 മുതൽ 3.0 മീറ്റർ വരെ  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!