പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
ആലപ്പുഴ: കായംകുളത്ത് സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കായംകുളം പുള്ളിക്കണത്ത് ആയിരുന്നു സംഭവം. പുള്ളിക്കണക്ക് സ്വദേശി നാസർ ആണ് വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം ആയിരുന്നു വാഹനാപകടം. നാസറിന്റെ മൃതദേഹം പിന്നീട് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം