അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടെ കാണാതായ സിആർപിഎഫ് ജവാൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ

By Web Team  |  First Published Sep 5, 2024, 10:31 PM IST

ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ സിആർപിഎഫ് ജവാൻ പിപി ജോസ്പോൾ ആണ് മരിച്ചത്. 


മാന്നാർ: അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടയിൽ കാണാതായ സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ സിആർപിഎഫ് ജവാൻ പിപി ജോസ്പോൾ ആണ് മരിച്ചത്. 

മൂന്നിനു ശബരി എക്സ്പ്രെസ്സിൽ ഛത്തീസ്ഗഡിൽ നിന്നും യാത്ര തിരിച്ച ജവാനെ തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വെച്ച്  ട്രെയിനിൽ നിന്നും കാണാതായതായി ഒപ്പം യാത്ര ചെയ്ത ആലുവ സ്വദേശിയായ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം പ്രചരിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയത്. 

Latest Videos

undefined

വിവരം അറിഞ്ഞ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുമാരിയാണ് മാതാവ്. 
ഭാര്യ; ആശ തോമസ് (അദ്ധ്യാപിക,ഗവ.മോഡൽ യു.പി സ്ജകൂൾ ചെറുകോൽ). മക്കൾ: ജ്യോമിഷ് ജെ പോൾ, ജാസ്മിൻ ജെ പോൾ(ഇരുവരും മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ)

വിവാഹം നടന്ന അതേ സ്ഥലത്ത് മരണാനന്തര ചടങ്ങുകളും; വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ചക്കിപ്പുറം നവവധുവിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!