അന്തിക്കാട്ടെ ചായക്കടയിൽ കണ്ടയാൾ, സിപിഒ അനൂപിന് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി

അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016 ൽ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ് സുനിൽകുമാർ

CPO Anoop had  slight doubt on man seen in tea shop absconding man for 8 years arrested

തൃശൂര്‍: പിടികിട്ടാപ്പുള്ളിയായ  വാറന്‍റ്  പ്രതിയെ എട്ട് വർഷത്തിന് ശേഷം അന്തിക്കാട് പൊലീസ് പിടികൂടി. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016 ൽ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ് സുനിൽകുമാർ.

വ്യാഴാഴ്ച രാവിലെ അന്തിക്കാടുള്ള  ചായക്കടയിൽ വച്ച് സി പി ഒ. അനൂപ്, സുനിലിനെ തിരിച്ചറിയുകയും തടഞ്ഞ് വച്ച ശേഷം സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് എസ് സി പി ഒ സാജുവും കൂടിയെത്തി പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. ഒളിവിൽ പോയി വർഷങ്ങൾക്ക് ശേഷമാണ് സുനിൽകുമാർ അന്തിക്കാടെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Latest Videos

നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവിൽ നിന്ന് എത്തിയ 4 യുവാക്കളും; പിടിച്ചെടുത്തത് എംഡിഎംഎ

2,000 പോരാ, 5,000 കൂടെ തന്നാൽ കാര്യം നടക്കുമെന്ന് വില്ലേജ് ഓഫീസർ; കൈക്കൂലി വാങ്ങവേ കയ്യോടെ കുടുക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image