കണ്ണൂരില്‍ പരോളിൽ ഇറങ്ങിയ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി

By Web Team  |  First Published Dec 22, 2024, 8:27 PM IST

ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്.  


കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ പരോളിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്. പരോൾ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് മരണം.

ഇന്ന് ഉച്ചയോടെയാണ് പയഞ്ചേരി സ്വദേശിയായ വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2008 ജൂൺ 23 ആയിരുന്നു കക്കയങ്ങാട്ട് ഇറച്ചി കടയിൽ ജോലി ചെയ്തിരുന്ന സൈനുദ്ദീനെ സിപിഎം പ്രവർത്തകർ വെട്ടികൊന്നത്. കേസിൽ 2014 മാർച്ചിലാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കോടതി കണ്ടെത്തിയിരുന്നു.

Latest Videos

undefined

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also Read:  ബൈക്കില്‍ മൂന്ന് പേർ, എത്തിയത് അമിത വേഗതയിൽ; ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!