പഞ്ചായത്ത് ഭരണം പിടിക്കാനുള്ള സിപിഎം തന്ത്രം ഫലിച്ചു, കോൺഗ്രസിന് കുരിശായി 'അസാധു', വിളക്കുടി എൽഡിഎഫിന്

By Web Team  |  First Published Jan 25, 2024, 4:51 PM IST

ബി ജെ പി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു


കൊല്ലം: കൊല്ലം വിളക്കുടി പഞ്ചായത്തിൽ യു ഡി എഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് വിമതയെ മുൻനിർത്തി പഞ്ചായത്ത് ഭരണം പിടിക്കാനുള്ള സി പി എം തന്ത്രം ഇവിടെ ഫലം കാണുകയായിരുന്നു. കോൺഗ്രസ് അംഗമായിട്ടുള്ള ശ്രീകലയാണ് പഞ്ചായത്ത് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. എൽ ഡി എഫ് പിന്തുണയോടെയാണ് ശ്രീകല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 20 ൽ 10 വോട്ടാണ് ശ്രീകല നേടിയത്.

മസാലബോണ്ട് വാങ്ങിയത് ആരാണെന്ന് നോക്കുമ്പോൾ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടും, 14 കാര്യങ്ങൾ വിവരിച്ച് ചെന്നിത്തല

Latest Videos

അതിനിടെ കോൺഗ്രസിന് അസാധു വോട്ട് കുരിശാകുകയും ചെയ്തു. ഒരു കോൺഗ്രസ് അംഗത്തിന്‍റെ വോട്ട് തെരഞ്ഞെടുപ്പിൽ അസാധുവാകുകയായിരുന്നു. എൽ ഡി എഫ് പിന്തുണയോടെ മത്സരിച്ച ശ്രീകലക്ക് 10 വോട്ട് ലഭിച്ചപ്പോൾ, യു ഡി എഫ് സ്ഥാനാർത്ഥി ആശാ ബിജുവിന് എട്ടു പേരാണ് വോട്ട് ചെയ്തത്. ബി ജെ പി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ

ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക്  ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളത്. ഏത് ഭേദചിന്തകൾക്കും അതീതമായി മാനവികതയെ ഉയർത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ കൂടുതൽ ഒരുമിപ്പിക്കാനും  നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.

കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് നമ്മൾ കേരളത്തെ പുനർനിർമ്മിക്കാൻ തുടങ്ങുകയാണ്. അതിൽ  എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി മുമ്പോട്ടു പോവുക എന്നതാണ്  സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങൾക്കായി  നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാം. എല്ലാവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.

6 മഹനീയ മൂല്യങ്ങൾ ചൂണ്ടികാട്ടി മുഖ്യമന്ത്രി, ഓരോ പൗരനും എടുക്കേണ്ട പ്രതിജ്ഞ ഓർമ്മിപ്പിച്ച് റിപ്പബ്ലിക് ദിനാശംസ

click me!