ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തൃശൂര്‍: ജില്ലാ പഞ്ചായത്ത് 11-ാം പ്രസിഡന്റായി ആമ്പല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള വിഎസ് പ്രിന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 28 വോട്ടില്‍ 24 ഉം നേടിയാണ് വിഎസ് പ്രിന്‍സ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. അളഗപ്പനഗര്‍ സ്വദേശിയാണ് സി.പി.ഐ നേതാവായ വി.എസ് പ്രിന്‍സ്.
എല്‍ഡിഎഫ് ധാരണപ്രകാരം, പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി.കെ ഡേവിസ് രാജി വച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആളൂര്‍ ഡിവിഷനില്‍ നിന്നുള്ള പികെ ഡേവിസ്, വിഎസ് പ്രിന്‍സിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചൂണ്ടല്‍ ഡിവിഷനിലെ എവി വല്ലഭന്‍ പിന്താങ്ങുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫിന്റെ അടാട്ട് ഡിവിഷനില്‍ നിന്നുള്ള ജിമ്മി ചൂണ്ടലിന് നാല് വോട്ടുകളാണ് ലഭിച്ചത്.
undefined
സത്യപ്രതിജ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണന്‍, മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഎസ് ഷിബു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
നവകേരള സദസിൽ നിവേദനം, പരിഹാരം: 45 വര്‍ഷം മുൻപ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പ് തങ്കമണിക്ക് കെെമാറി