
ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം. കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്റായി തിരഞ്ഞെടുക്കപ്പെട്ടു. രമ്യയ്ക്ക് ഏഴ് വോട്ടും സിപിഎമ്മിലെ മോൾജി രാജീവിന് 5 വോട്ടും കിട്ടി. നേരത്തെ സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് വിമതനായ ആർ. രാജേന്ദ്രകുമാറിനെ സിപിഎം-കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടർന്ന് സിപിഎം പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡൻ്റായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam