തദ്ദേശ പൊതു തെരെഞ്ഞെടുപ്പുള്‍പ്പടെ സാഹചര്യത്തില്‍ പൊതുജനങ്ങളും രാഷ്ട്രീയ കക്ഷികളും കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
മലപ്പുറം: ജില്ലയില്‍ ഇതുവരെ കൊവിഡ് വിമുക്തരായവരുടെ എണ്ണം 70,000 കടന്നു. ജില്ലയില്‍ ഇന്ന് കൊവിഡ് വിമുക്തരായ 864 പേരുള്‍പ്പടെ 70,212 പേരാണ് കൊവിഡിനെ അതിജീവിച്ച് സാധാരണ ജീവിതിത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
രോഗബാധിതരില്‍ ഏറിയ പങ്കും രോഗത്തെ അതിജീവിക്കുന്നത് ആശ്വാസകരമാണ്. എങ്കിലും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേറപ്പെടുത്തിയിട്ടില്ലെന്നതാണ് ആശങ്കയുളവാക്കുന്നത്. തദ്ദേശ പൊതു തെരെഞ്ഞെടുപ്പുള്‍പ്പടെ സാഹചര്യത്തില്‍ പൊതുജനങ്ങളും രാഷ്ട്രീയ കക്ഷികളും കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
541 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 514 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 21 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. രോഗബാധിതരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും മറ്റ് മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. നാളിതുവരെ 376 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ മരണത്തിന് കീഴടങ്ങിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.