കോഴിക്കോട്ട് ഒളവണ്ണ, വില്യാപ്പള്ളി, നരിപ്പറ്റ, കായക്കോടി സ്വദേശികൾക്ക് കൊവിഡ്

By Web Team  |  First Published Jun 22, 2020, 7:10 PM IST

ജില്ലയില്‍ ഇന്ന്  അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 


കോഴിക്കോട്:  ജില്ലയില്‍ ഇന്ന്  അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. നാല് പേര്‍ ഖത്തറില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും വന്നവരാണ്. നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ ഇന്ന് രോഗമുക്തരായി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

Latest Videos

undefined

1. വില്യാപ്പള്ളി സ്വദേശിനിയായ ഗര്‍ഭിണി (30 വയസ്സ്)- ജൂണ്‍ 19 ന് ഖത്തറില്‍ നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോട്ടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തിയ ശേഷം രോഗലക്ഷണങ്ങളെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവായി.

2. നരിപ്പറ്റ സ്വദേശി (25)- ജൂണ്‍ 15 ന് ഖത്തറില്‍ നിന്നു വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍  കോഴിക്കോട്ടെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കൂടെ യാത്ര ചെയതവര്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു സ്രവസാംപിള്‍ എടുത്തു. ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3. കായക്കൊടി  സ്വദേശി (49)- ജൂണ്‍ 10 ന് സൗദിയില്‍ നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. ടാക്‌സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. കൂടെ യാത്ര ചെയതവര്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ജൂണ്‍ 20 ന് സ്വന്തം വാഹനത്തില്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവസാംപിള്‍ എടുത്തു. ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4 & 5. ഒളവണ്ണ സ്വദേശികളായ ദമ്പതികള്‍ (60, 54 വയസ്സ്)- ജൂണ്‍ 16 ന് ഖത്തറില്‍  നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോട്ടെത്തി. പ്രൈവറ്റ് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടര്‍ന്ന് ജൂണ്‍ 20 ന് ആംബുലന്‍സില്‍ ഫറോക് ആശുപത്രിയിലെത്തി സ്രവസാംപിള്‍ എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രണ്ടു പേരേയും ചികിത്സയ്ക്കായി  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അഞ്ചു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
    
രോഗമുക്തി നേടിയവര്‍

എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശി (10 വയസ്), കായണ്ണ സ്വദേശിനി (34), പാലേരി സ്വദേശി (9), ചാലിയം സ്വദേശി (30),  മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി (2 വയസ്), കൊടുവള്ളി സ്വദേശിനി (ഒരു വയസ്സ്), കൊടുവളളി സ്വദേശിനി (25). കണ്ണൂരില്‍ ചികിത്സയിലായിരുന്ന വളയം സ്വദേശി (24).

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 211 ഉം രോഗമുക്തി നേടിയവര്‍ 103 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 107 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇവരില്‍ 37 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 65 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 2 പേര്‍ കണ്ണൂരിലും 2 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇതുകൂടാതെ 2 കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി എന്നിവര്‍  കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

ഇന്ന് 204 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 10785 സ്രവ    സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10492 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 10250 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 293 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

click me!